വെള്ളരിക്കുണ്ടിൽ കെഎസ്ഇബി സബ്സ്റ്റേഷൻ വരണം ; ബളാൽ പഞ്ചായത്ത് എൽഡിഎഫ് കൺവീനർ ടി പി തമ്പാൻ അപേക്ഷ നൽകി
വെള്ളരിക്കുണ്ട് : മലയോര മേഖല നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ഒരു കെഎസ്ഇബി സബ്സ്റ്റേഷൻ കൊണ്ടുവരാൻ എംഎൽഎ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് ബളാൽ പഞ്ചായത്ത് എൽഡിഎഫ് കൺവീനർ ടി പി തമ്പാൻ അപേക്ഷ നൽകി .കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ശ്രീ ഗോവിന്ദൻ പള്ളിക്കാപ്പില്‍ അപേക്ഷ സ്വീകരിച്ചു.
No comments