മാലോത്ത് കസബയിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി
മാലോത്ത് കസബ: ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.വി. രാമചന്ദ്രൻ പതാക ഉയർത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പ്രസാദ് എം.കെ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ റോസ്‌ലിൻ സിബി, പി.ടി.എ വൈസ് പ്രസിഡന്റ് ജാനു നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് ദീപാ മോഹൻ, അധ്യാപകൻ മാർട്ടിൻ ജോർജ്, ഡ്രില്ലിംഗ് ഇൻസ്ട്രക്ടർ സുകുമാരൻ എം., എ.ഡി.ഐ സുനിതാ മോൾ, എസ്.പി.സി എ.സി.പി.ഒ ജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. എസ്.പി.സി സി.പി.ഒ സുബാഷ് വൈ.എസ് നന്ദി പറഞ്ഞു.
തുടർന്ന് മോട്ടിവേഷൻ സ്പീക്കർ സുബാഷ് വനശ്രീ കേഡറ്റുകൾക്കായി വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട ക്ലാസ് നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
No comments