Breaking News

ആക്ട് നീലശ്വരത്തിന്റെ നാടക അവാർഡ് വി ശശിയ്ക്ക്


നീലേശ്വരം : നീലേശ്വരത്തെ കലാ സാംസ്‌കാരിക സംഘടനയായ ആക്ട് നീലശ്വരത്തിന്റെ ഈ വർഷത്തെ നാടകരംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത നാടകസംവിധായകൻ വി ശശിക്ക് സമ്മാനിക്കുമെന്ന് ആക്ട് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 16 ന് വൈകിട്ട് 6.30 ന് നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ  നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. ചടങ്ങിൽ പ്രമുഖ നാടകപ്രവർത്തകരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

തുടർന്ന് രാത്രി 8 ന് ബാവുൾ തീയേറ്റർസ് കാഞ്ഞങ്ങാടിന്റെ മാഹേന്ദ്രം നാടകം അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ആക്ട് ഭാരവാഹികളായ സി സുകുമാരൻ, കെ പി ശശികുമാർ , വിജയൻ കൈപ്പാട്ട്, മനോജ് മേലത്ത് എന്നിവർ പങ്കെടുത്തു.


No comments