Breaking News

നീലേശ്വരം കണിച്ചിറ പുഴയിൽ കാണാതായ വിട്ടമ്മയുടെ മൃതദേഹം കണ്ടെത്തി



നീലേശ്വരം : നീലേശ്വരം കണിച്ചിറ പുഴയിൽ കാണാതായ വിട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിൽ താമസിക്കുന്ന കാലിക്കടവ് സ്വദേശിനി നദി(50) ആണ് മരിച്ചത്. തിരച്ചിലിനിടെ കടിഞ്ഞിമൂല പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മൊബൈൽ ഫോൺ കരയിൽ നിന്ന് രാവിലെ ലഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ പുഴക്കരികിൽ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് ഇവർ പുഴയിൽ വീണത്. ഫയർഫോഴ്സ് സ്കൂബ ടീം, നീലേശ്വരം പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടൈലറാണ്. എരവിലെ പരേതനായ നാരായണന്റെ മകളാണ്. ഭർത്താവ്: കെ. അജിത് കുമാർ (മിനി ടെമ്പോ ഡ്രൈവർ). മക്കൾ: അക്ഷയ് കുമാർ (കുവൈത്ത്), അഖില (ദുബായ്). മരുമകൻ: മിഥുൻ (ആലന്തട്ട). സഹോദരങ്ങൾ: മധു, ഉദയൻ, രജിൽ, യമുന, ഉഷ.

No comments