Breaking News

അഞ്ജലിയ്ക്കും ആർദ്രയ്ക്കും ഹർഷ് ഗോയങ്കയുടെ അഭിനന്ദനം; ഗതാഗതക്കുരുക്കിനിടെ കുഴഞ്ഞ് വീണു, അപരിചിതന് സിപിആർ നൽകി ജീവിതത്തിലേക്ക്...




ഗതാഗതക്കുരുക്കിനിടെ ഹൃദയാഘാതത്തെ തുടർന്ന് കാറിനുള്ളിൽ കുഴഞ്ഞുവീണ അപരിചിതന്‍റെ ജീവൻ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച മലയാളികളായ രണ്ട് നഴ്‌സുമാർക്ക് പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് ഗോയങ്കയുടെ അഭിനന്ദനം. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവരെയും പ്രശംസിച്ചത്.

കാറിൽ വച്ച് ഹൃദയാഘാതം

കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപമാണ് സംഭവം. അങ്കമാലിയിലെ എൽ എഫ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ അഞ്ജലി ബൈജുവും നഴ്‌സിങ് വിദ്യാർഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഒരു കാറിനുള്ളിൽ ഡ്രൈവർ കുഴഞ്ഞുവീണതായി അറിഞ്ഞത്. പിന്നാലെ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഇരുവരും ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി, കാറിലെ അപരിചതനായ യാത്രക്കാരന് സിപിആർ നൽകുകയായിരുന്നു. ഇതേതുടർന്ന് രോഗിയുടെ ശ്വാസോച്ഛ്വാസം നിലനിർത്താൻ സാധിക്കുകയും ഉടനെ ആശുപത്രിയിലെത്തിച്ച് അവശ്യമായ വിദഗ്ദ ചികിത്സ ഉറപ്പ് വരുത്താൻ കഴിഞ്ഞു.

No comments