കർക്കിടക ഭക്തിനിറവിൽ ബളാൽ ശ്രീ ഭഗവതി ക്ഷേത്രം; ഭഗവതി സേവയ്ക്ക് തുടക്കമായി
ബളാൽ: ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ പതിവായി നടത്തിവരുന്ന ഭഗവതി സേവ കർക്കിടകം 19-ന് ആരംഭിച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീ മൂകാംബികാ ദേവിയുടെ വിശേഷ ആരാധനയായ ഭഗവതി സേവയിൽ ദിവസേന നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്.
ദേവിയുടെ അനുഗ്രഹം, കുടുംബക്ഷേമം, ഐശ്വര്യം, വിദ്യ, ആരോഗ്യസൗഖ്യം, വിഘ്നനിവാരണം എന്നിവയ്ക്കായാണ് ഭക്തർ ഈ വഴിപാട് നടത്തുന്നത്. ഗണപതി പൂജയോടെയാണ് വിശേഷ പൂജകൾക്ക് തുടക്കമാകുന്നത്. തുടർന്ന് ദേവീസ്തോത്രങ്ങൾ, സ്തുതികൾ, മംഗളാരതി, പ്രസാദ വിതരണം എന്നിവയാണ് പ്രധാന പൂജാക്രമങ്ങൾ.
ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ഗണപതി ഹോമത്തിന് ശേഷം രാവിലെ 7.30-നും ഉച്ചയ്ക്ക് 11.30-നും രാത്രി 7.30-നും വിശേഷ പൂജകൾ നടക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഭഗവതി സേവയിൽ മൂന്ന് ദിവസം ക്ഷേത്രസമിതി മാലോകർക്കും സർവചരാചരങ്ങൾക്കും വേണ്ടിയും മറ്റ് ദിവസങ്ങളിൽ ഭക്തജനങ്ങൾ വഴിപാടായും പൂജകൾ നടത്തുന്നു.
ക്ഷേത്രനിർമാണകാലം മുതൽ കർക്കിടക മാസത്തിൽ നടത്തിവരുന്ന ഈ വിശേഷ പൂജ ഇന്നും മുടങ്ങാതെ തുടരുകയാണ്. ശ്രീ കുഞ്ഞിരാമ പട്ടേരിയാണ് ഭഗവതി സേവയുടെ മുഖ്യ കാർമികത്വം വഹിക്കുന്നത്.

No comments