Breaking News

പരപ്പ ശ്രീ തളീബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ: രാജേഷ് നമ്പൂതിരി നിർവഹിച്ചു

പരപ്പ : പരപ്പ ശ്രീ തളീബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം ഇന്നലെ  വൈകുന്നേരം 6.30 ന് പരപ്പ ശ്രീ തളീക്ഷേത്രത്തിൽ വെച്ചു മേൽശാന്തി ബ്രഹ്മശ്രീ: രാജേഷ് നമ്പൂതിരി നിർവഹിച്ചു. ആദ്യ സംഭാവന പി പി ജയൻ മാസ്റ്റർ ആഘോഷപ്രമുഖ് മധു വട്ടിപ്പുന്നയ്ക്കു നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ഗോകുലാധ്യാപകൻ കെ കുഞ്ഞമ്പു നായർ, കെ ദാമോദരൻ മാസ്റ്റർ, സി,കെ ശശി നമ്പ്യാർ, ചന്ദ്രൻ പൈക്ക,സുഭാഷ്ബാബു , സുരേന്ദ്രൻ വി, ഇ ശ്രീധരൻ, എ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

No comments