Breaking News

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിന്റെയും എഫ്. എച്ച്. സി പാണത്തൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ തച്ചർകടവ് അംഗൻവാടിയിൽ വെച്ച് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.


പാണത്തൂർ: ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന ലോക മുലയൂട്ടൽ  വാരാചരണത്തിന്റെ  ഭാഗമായി പനത്തടി പഞ്ചായത്തിന്റെയും എഫ്. എച്ച്. സി പാണത്തൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ തച്ചർകടവ്  അംഗൻവാടിയിൽ വെച്ച്  പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി .രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പത്മകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത് എന്നിവർ സംസാരിച്ചു. വാർഡ് അംഗം  അനിലകുമാരി അധ്യക്ഷത വഹിച്ചു.  പി. എച്ച് . എൻ സിനി സിസ്റ്റർ ക്ലാസ് നയിച്ചു. ഇതിന്റെ ഭാഗമായി ക്വിസ് മത്സരവും സമ്മാന വിതരണവും നടന്നു. ആരോഗ്യ പ്രവർത്തരായ JHI സുനിത, JPHN ഡോണ,JPHN ശോഭന, ആശാ പ്രവർത്തക ഷൈജ, അംഗൻവാടി ടീ

ചിഞ്ചു എന്നിവർ പങ്കെടുത്തു.ഐ. സി ഡി എസ് സൂപ്പർവൈസർ ലത സ്വാഗതവും കൊച്ചുത്രേസ്സ്യ  നന്ദിയും പറഞ്ഞു


No comments