പനത്തടിയിൽ വന്യമൃഗശല്യം രൂക്ഷം ; ഭൂവുടമകളുടെയും നാട്ടുകാരുടെയും അടിയന്തര യോഗം ഓഗസ്റ്റ് 8-ന്
പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിലെ കർണാടക അതിർത്തിയോടും വനാതിർത്തിയോടും ചേർന്ന പ്രദേശങ്ങളിൽ ആന, പന്നി, പാമ്പ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭൂവുടമകളുടെയും നാട്ടുകാരുടെയും യോഗമാണ് പഞ്ചായത്ത് വിളിച്ചുചേർത്തിരിക്കുന്നത്.
ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 3.00 മണിക്ക് ബളാന്തോട് മിൽമ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
പങ്കെടുക്കേണ്ടവർ:
* കർണാടക അതിർത്തിയോട് ചേർന്ന് ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ
* വനംവകുപ്പ് അതിർത്തിയോട് ചേർന്ന് ഭൂമിയുള്ളവർ
* എൻ.എസ്.എസ്. എസ്റ്റേറ്റ്, പ്ലാന്റേഷൻ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ എസ്റ്റേറ്റ്/സ്ഥാപന പ്രതിനിധികൾ
ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഭൂവുടമകളും നാട്ടുകാരും
സ്വകാര്യ സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിച്ച് വന്യമൃഗ ശല്യം കുറയ്ക്കുന്നതിനുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളുമെന്നതിനാൽ ബന്ധപ്പെട്ട എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അഭ്യർത്ഥിച്ചു.
No comments