Breaking News

ഓണത്തിരക്ക് ; കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം


കാഞ്ഞങ്ങാട്: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാൻ ഗതാഗതനിയന്ത്രണവുമായി കാഞ്ഞങ്ങാട് നഗരസഭ. ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ തിരക്ക് പരിഗണിച്ചാണ് നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഗതാഗത നിയന്ത്രണത്തിന് തീരുമാനമെടുത്തത്.

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനെ പൂർണമായി പ്രവർത്തന സജ്ജമാക്കാൻ യോഗം തീരുമാനിച്ചു.

ഓണത്തിന് വഴിയോര കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തും. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടേണ്ട വാഹനങ്ങൾ നഗരത്തിൽ പാർക്കിങ് നടത്തുന്നത് പതിവു കാഴ്ചയാണ്. ഇത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. 

ടൂറിസ്റ്റ് ബസുകള്‍ക്കും ടാക്സികള്‍ക്കും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ് സൗകര്യമൊരുക്കും. യോഗത്തിൽ നഗരസഭാധ്യക്ഷൻ വി.വി.രമേശൻ അധ്യക്ഷത വഹിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ


∙ ഓട്ടോ സ്റ്റാൻഡുകളുടെ എണ്ണം പരിമിതപ്പെടുത്തും.


∙തിരക്ക് ഒഴിവാക്കാൻ സ്വകാര്യ പാർക്കിങ് സൗകര്യം ഒരുക്കും.


∙ റിയൽ ഹൈപ്പർ മാർക്കറ്റിന് മുൻപിലെ യുടേൺ താൽക്കാലികമായി അടക്കും.


∙ വലിയ വാഹനങ്ങൾ വെള്ളായി പാലം റോഡിനടുത്തുള്ള യുടേൺ ഉപയോഗപ്പെടുത്തണം. ഇതു വഴി കോട്ടച്ചേരി സർക്കിളിലെ തിരക്ക് ഒഴിവാക്കാം.


∙ അരിമല ആശുപത്രി റോഡ് മുതൽ സ്മൃതി മണ്ഡപം വരെയുള്ള സർവീസ് റോഡരികിലെ പാർക്കിങ് സൗകര്യം ഒഴിവാക്കും. പ്രസ്തുത സർവീസ് റോഡ് ടൂവേ ട്രാഫിക്കായി നിലനിർത്തും.


∙ പുതിയ കോട്ട കോഫി ഹൗസിനെ മുൻപിലെ റോഡിനു പടിഞ്ഞാറ് വശത്തുള്ള പാർക്കിങ് സൗകര്യം ഒഴിവാക്കും.


∙ ടൗണിലെ സർവീസ് റോഡുകൾ വൺവേ മാത്രമായി മാറ്റും.


No comments