ഈസ്റ്റ് എളേരി: കണ്ടത് കൈയും മെയ്യും മറന്ന രക്ഷാപ്രവർത്തനം
തയ്യേനി : ശനിയാഴ്ച കാലവർഷക്കെടുതിയുണ്ടായ ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസപ്രവർത്തനത്തിന് ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പള്ളിവികാരിമാരും പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രംപോലെ. അഞ്ചുദിവസം കൊണ്ട് തയ്യേനിയെ
സാധാരണനിലയിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനത്തും ഒറ്റക്കുഴിയിലും ഉരുൾപൊട്ടൽ ഉണ്ടായത്. വിവരമറിഞ്ഞ് പാലാവയൽ വില്ലേജ് ഓഫീസർ അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ്
മുത്തോലിയും പഞ്ചായത്ത് അംഗം സോണിയ വേലായുധനും ഓടിയെത്തി .
ജോസഫ് മുത്തോലിയുടെ നേതൃത്വത്തിലാണ് ആളുകളെ ക്യാമ്പിലേക്ക് മാറ്റിയത്.തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാരിയർ, കളക്ടർ അർജുൻ പാണ്ട്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം, പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി മാണി, സെക്രട്ടറി ജഗദീഷ് തുടങ്ങിയവർ സ്ഥലത്തെത്തി.
54 പേരെ തയ്യേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലെത്തിച്ചു. ക്യാമ്പിൽ എത്താൻ വിസമ്മതിച്ചവരെ
എം.എൽ.എ.യുടെ സഹായത്തോടെ ക്യാമ്പിൽ എത്തിച്ചു. ബുധനാഴ്ച 152 പേരാണ് തയ്യേനി സ്കൂളിലുള്ളത്. പഞ്ചായത്ത് ഓഫീസിലും വിവിധ ക്യാമ്പുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കെ.വി. ഉമേശന്റെ നേതൃത്വത്തിലുള്ള ചിറ്റാരിക്കാൽ പോലീസും ഫയർ ഫോഴ്സ്, പട്ടികവർഗ ക്ഷേമവകുപ്പ് കുടുംബ്രീ,
സ്വയംസഹായസംഘങ്ങൾ തുടങ്ങി എല്ലാ സർക്കാർ സംവിധാനവും അഞ്ചുദിവസമായി എണ്ണയിട്ട യന്ത്രംപോലെ പ്രവൃത്തിക്കുകയാണ്. ഡോ. അനു പ്രസാദിന്റെയും ഡോ. ആൻട്രിയയുടെയും നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ തയ്യേനിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുനയംകുന്നിൽ പകർച്ചവ്യാധി പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കെ. രാജമോഹൻ ഉണ്ണിത്താൻ എം.പി.യും തയ്യേനി സന്ദർശിച്ചിരുന്നു. കളക്ടർ നിയോഗിച്ച 10 അംഗ ഉന്നതതലസംഘം ചൊവ്വാഴ്ച തയ്യേനിയിലെത്തി. വ്യാഴാഴ്ച പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകനയോഗം നടക്കും.
ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, വാട്സാപ്പ് കൂട്ടായ്മ, കുടുംബശ്രീകൾ, എൻ.എസ്.എസ്. വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രവർത്തകർ ചെളിനിറഞ്ഞ വീട് വാസയോഗ്യമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് പള്ളിവക ഭക്ഷണസാധങ്ങൾ എത്തിച്ചു.
No comments