Breaking News

തയ്യേനി ദുരിതാശ്വാസ ക്യാമ്പിൽ കെയർ ആൻ സേഫ് പ്രവർത്തകർ സാനിറ്ററി നാപ്കിൻ വിതരണം ചെയ്തു


ഭീമനടി : തയ്യേനി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കെയർ ആൻ സേഫ് സേഫ് കോഡിനേറ്റർമാരായ രാജി, മനോജ്, സ്മിത, ഹർഷൻ, അഭിമന്യു, അർച്ചന എന്നിവർ സന്ദർശിച്ചു. ക്യാമ്പിൽ വാർഡ് മെമ്പർ ലേഖയുടെ സാന്നിധ്യത്തിൽ യൂട്രസ് പ്രൊട്ടക്ട് പാഡായ കെയർ ആൻ സേഫ് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു.

ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾക്ക് ആവശ്യമായ ആരോഗ്യപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിതരണം നടന്നത്. ദുരിതാശ്വാസ ക്യാമ്പിലെ ശുചിത്വവും ആരോഗ്യപരിപാലനവും ഉറപ്പാക്കുന്നതിനായി ഇത്തരം ഇടപെടലുകൾ തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു.

No comments