സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പനത്തടി, കള്ളാർ സ്വാഭിമാൻ സമിതികളുടെ നേതൃത്വത്തിൽ തിരംഗ വാഹന റാലി നടത്തി
പാണത്തൂർ: സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷികത്തിന്റെ ഭാഗമായി രാഷ്ട്ര സ്വാഭിമാൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിലുടനീളം നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായി പനത്തടി, കള്ളാർ പഞ്ചായത്തുകളിൽ വാഹന റാലി നടത്തി. പാണത്തൂരിൽ വിമുക്തഭടൻ പി വിനോദ്, കള്ളാറിൽ സി ബാലകൃഷ്ണൻ നായർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ഇരു റാലികളും കോളിച്ചാലിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടികവർഗ്ഗമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് എം ഷിബു, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ എം.കെ സുരേഷ്, ചന്ദ്രൻ പന്നിത്തടം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആർ സൂര്യനാരായണ ഭട്ട്, എ.കെ മാധവൻ, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രീതി കെ.എസ്, ട്രഷറർ കൃഷ്ണകുമാർ കൊട്ടോടി, രഞ്ജു ടി.എസ്, ഭവ്യ ജയരാജ്, രാമചന്ദ്രൻ പുല്ലടുക്കം, കൃഷ്ണകുമാർ പി, ധനൂപ് ദാമോദരൻ, നന്ദകുമാർ ബാട്ടൊളി, ജയപ്രകാശ് കല്ലപ്പള്ളി, തങ്കച്ചൻ പി.ജെ, എ.ആർ ജയലാൽ, വി കൃഷ്ണൻകുട്ടി നായർ, ഗണേശൻ പുല്ലടുക്കം എന്നിവർ നേതൃത്വം നൽകി.
No comments