Breaking News

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പരപ്പ ശ്രീ തളിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു


പരപ്പ : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പരപ്പ ശ്രീ തളിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു.പരപ്പയിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ആഘോഷ പ്രമുഖ് മധു വട്ടിപ്പുന്ന പതാക ഉയർത്തി. പ്രതിഭാനഗറിൽ ബാലഗോകുലം അധ്യാപകൻ കരിച്ചേരി കുഞ്ഞമ്പു നായർ പതാക ഉയർത്തി, കനകപ്പള്ളിയിൽ ഗോകുലസമിതി അംഗം ഹരിപ്രസാദ് പതാക ഉയർത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ബാലഗോകുലം വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും പങ്കാളികളായി.

No comments