പരപ്പയിൽ കുടുംബസംഗമം സച്ചിൻമയൻ അനുസ്മരണവും സംഘടിപ്പിച്ചു
പരപ്പ: സെപ്തംബർ 4ന് പരപ്പ ശ്രീ അയ്യപ്പസേവാസംഘത്തിൽ നിന്ന് ആരംഭിച്ച് പരപ്പ ശ്രീ തളിക്ഷേത്ര സന്നിധിയിലേക്ക് എത്തിച്ചേരുന്ന ശോഭായാത്രയുടെ ഭാഗമായി കുടുംബസംഗമവും സച്ചിൻമയൻ അനുസ്മരണവും സംഘടിപ്പിച്ചു. ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ജീവിതത്തിന്റെ നല്ലൊരു കാലം പ്രവർത്തിച്ച സച്ചിൻമയന്റെ സ്മരണ പുതുക്കുന്നതിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
ഗോകുലം അധ്യാപകൻ കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ബാലൻ മാസ്റ്റർ സച്ചിൻമയനെ അനുസ്മരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹകാര്യവാഹ് ഓം പ്രകാശ് ജിയും ടി. അനാമയനും സംസാരിച്ചു.
കെ. കരിയൻ, കെ. ചാത്തു നായർ, കർമി സുരേഷ്, ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ ചേർന്ന് ദീപപ്രജ്വലനം നടത്തി. ആഘോഷ പ്രമുഖ് മധുവട്ടിപ്പുന്ന സ്വാഗതവും ഹരിമോലോത്തുംകുന്ന് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കുടുംബസംഗമത്തിൽ വിഭവസമൃദ്ധമായ ഭക്ഷണവും പാട്ടും ആട്ടവും തിരുവാതിരയും ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സംഗമം സൗഹൃദത്തിന്റെയും കുടുംബ ഐക്യത്തിന്റെയും വേദിയായി മാറി. വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന കുടുംബസംഗമം പങ്കെടുത്തവർക്ക് ഹൃദ്യവും നവ്യാനുഭവവുമായി.
No comments