Breaking News

പരപ്പയിൽ കെ എസ് ആർ ടി സി ഡിപ്പോ അനുവദിക്കണം ; ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെ സന്ദർശിച്ചു കോൺഗ്രസ് നേതാക്കൾ


പരപ്പ : മലയോര മേഖലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ പരപ്പയിൽ കെ എസ് ആർ ടി സി  ഡിപ്പോ അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനോട്‌ അഭ്യർത്ഥിച്ചു. ഡി പി ആർ  ഉം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ കത്തും അദ്ദേഹത്തിന് കൈമാറി. കൂടാതെ 

കോവിഡ് കാലത്ത് നിർത്തലാക്കിയ  ബസ് റൂട്ടുകൾ പുനസ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചു. വളരെ താല്പര്യത്തോടെ വിഷയങ്ങൾ കേട്ട മന്ത്രി തുടർ നടപടികൾ വേഗത്തിലാക്കാം എന്ന് മറുപടി നൽകുകയും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. 

വെള്ളരിക്കുണ്ട് താലൂക്കിൽ മലയോര മേഖലയിൽ കെ എസ് ആർ ടി സി  ഡിപ്പോ അനുവദിച്ചാൽ മലയോരത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കുമെന്നും  ഡിപ്പോയ്ക്ക് അനുയോജ്യമായ സ്ഥലം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ പരപ്പ വില്ലേജിൽ പുലിയന്‍കുളത്ത്  റി. സ. നമ്പർ 69/1 ലെ റവന്യു ഭൂമി ഉണ്ട് എന്നും മന്ത്രിയെ അറിയിച്ചു.

മലയോര മേഖലയിൽ  സബ് ഡിപ്പോ അനുവദിച്ചാൽ അതിർത്തി സംസ്ഥാനങ്ങളിലെ പ്രധാന  സ്ഥലങ്ങളായ സുള്ള്യ, മടിക്കേരി, മൈസൂർ, മംഗലാപുരം, ബാംഗ്ലൂർ, തലക്കാവേരി എന്നിവിടങ്ങളിലേക്കും,കർഷക കുടിയേറ്റ പ്രദേശങ്ങളായ ചെറുപുഴ, ഇരിക്കൂർ , ഇരിട്ടി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതൽ യാത്ര റൂട്ടുകൾ  അനുവദിക്കപ്പെടുക വഴി മലയോര ജനതയുടെ യാത്രക്ലേശം പരിഹരിക്കാൻ കഴിയും.


യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസ്,കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌  തോമസ്, ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സന്തു ടോം ജോസ് ഒപ്പമുണ്ടായിരുന്നു.

No comments