Breaking News

പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി.എച്ച്.ഡി നേടിയ ഡോ. പ്രസീൺ ഒ.കെ, ഡോ. പ്രതിമ ഗുപ്ത എന്നിവരെ അനുമോദിച്ചു


പരപ്പ: പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി.എച്ച്.ഡി നേടിയ ഡോ. പ്രസീൺ ഒ.കെ, ഡോ. പ്രതിമ ഗുപ്ത എന്നിവരെ അനുമോദിച്ചു. പരപ്പയിൽ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പി.എച്ച്.ഡി നേടിയ വ്യക്തിത്വങ്ങൾ വളർന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമാണെന്നും പി.കെ. ഫൈസൽ പറഞ്ഞു. തുടർന്ന് അദ്ദേഹം ഇരുവർക്കുമുള്ള ഉപഹാരങ്ങൾ കൈമാറി.

ഫോറം പ്രസിഡന്റ് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ കെ. പ്രശാന്ത് സ്വാഗതവും അനൂപ് പാലങ്കി നന്ദിയും പറഞ്ഞു. സിജോ പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ട്രഷറർ ശശിധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ്, വാർഡ് മെമ്പർമാരായ നൗഷാദ്, ഓമന, റിട്ട. ഹെഡ്മാസ്റ്റർ ജോസഫ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, മനോഹരൻ മാസ്റ്റർ, ശ്രീജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഡോ. പ്രസീൺ, ഡോ. പ്രതിമ ഗുപ്ത എന്നിവർ മറുപടി പ്രസംഗം നടത്തി.

No comments