Breaking News

കരിന്തളം ബാങ്കിന് സമീപം ബൈക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്


കരിന്തളം: ബൈക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.45 ഓടെ കരിന്തളം ബാങ്കിന് സമീപമാണ് അപകടം.

നീലേശ്വരം ഭാഗത്തുനിന്ന് കാലിച്ചാമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 79 ബി 1966 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് എത്തിയ കെ എൽ 10 ബി എഫ് 4317 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടന്ന് എത്തിയതിനിടെയാണ് ബൈക്ക് സ്കൂട്ടറിൽ ഇടിച്ചത്.

അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാലിച്ചാനടുക്കത്തെ ജിജിയുടെ ഭാര്യ ബൂഡ്ലി മത്തായി (46) ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചായ്യോത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിയിലും തുടന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കുന്നുംകൈയിലെ വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് സ്കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബൈക്ക് ഓടിച്ചയാൾക്കും അപകടത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്.

No comments