Breaking News

കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പിന്റെ ഓണാഘോഷം സംഘടിപ്പിച്ചു


കൂരാംകുണ്ട്: കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷം 2026 സംഘടിപ്പിച്ചു. കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ശൈലജ കൃഷ്ണൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ഗ്രൂപ്പ് പ്രസിഡന്റ് കെ. എ. സാലു അധ്യക്ഷത വഹിച്ചു. റെജിമോൻ ജോസഫ്, ബാബു കോഹിനൂർ, തോമസ് ചെറിയാൻ, ലോനപ്പൻ തെറ്റയിൽ, ജേക്കബ് പുതുക്കരി, ടോണി തോമസ്, ശൈലജ പി. വി., ജോയി നെടുമ്പുറം, രാജേന്ദ്രൻ വി. ആർ. എന്നിവർ സംസാരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങളും ഓണവിരുന്നും സംഘടിപ്പിച്ചു. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ ആഘോഷം ആവേശകരമായി നടന്നു.

No comments