Breaking News

സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരപ്പ വില്ലേജ് ഓഫീസിന് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്...


പരപ്പ : സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരപ്പ വില്ലേജ് ഓഫീസിന് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭാ ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വി.കെ. നാരായണൻ മാഷ് അധ്യക്ഷത വഹിച്ചു.

എ.ആർ. രാജു, എ.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് യഥാസമയം ലഭ്യമാക്കണമെന്നും, പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്നും പ്രതിഷേധ കൂട്ടായ്മയിൽ ആവശ്യമുയർന്നു.

No comments