പെരിയങ്ങാനം ശ്രീ ധർമ്മശാസ്താ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ രാമായണ സദസ്സും കുട്ടികൾക്കുളള അനുമോദനവും നടത്തി
കരിന്തളം: പെരിയങ്ങാനം ശ്രീ ധർമ്മശാസ്താ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ രാമായണ സദസ്സും കുട്ടികൾക്കുളള അനുമോദനവും നടത്തി. പരിപാടി കരയോഗം പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കുഞ്ഞമ്പുനായർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് താലൂക്ക് യൂണിയൻ ഇൻസ്‌പെക്ടർ ടി സുധീരൻ, വനിത സമാജം സെക്രട്ടറി സിന്ധു വിജയകുമാർ എന്നിവർ സംസാരിച്ചു. വിനോദ് മാസ്റ്റർ രാമായണ ക്ലാസ് നടത്തി. സെക്രട്ടറി രാഘവൻ കൊളങ്ങാട്ട് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു
No comments