അവധിക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെത്തുടർന്ന് മരണപ്പെട്ടു
കാസർകോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെത്തുടർന്ന് മരണപ്പെട്ടു.
ബേക്കൽ, ചിറമ്മലിലെ കരിവളപ്പിൽ സുരേശനാണ് (53) മംഗലാപുരത്തെ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. പരേതരായ കോരന്റെയും കുഞ്ഞാതയുടെയും മകനാണ്. ഭാര്യ: ദിവ്യ (പെരിയ). മകൻ: ആദർശ് (പ്ലസ്ടു വിദ്യാർത്ഥി). സഹോദരങ്ങൾ: ചന്ദ്രൻ, ബാല കൃഷ്ണൻ (ഇരുവരും ദുബായ്), ഭാനുകുഞ്ഞിക്കണ്ണൻ (ചേ റ്റുകുണ്ട്), പുഷ്പ ബാലൻ (രാവണേശ്വരം).
No comments