സ്വാതന്ത്ര്യദിനത്തിൽ വിജയോത്സവം നടത്തി പുങ്ങംചാൽ പ്രിയദർശിനി ക്ലബ്ബ്....
പുങ്ങംചാൽ : സ്വാതന്ത്ര്യദിനത്തിൽ പുങ്ങംചാൽ പ്രിയദർശിനി ക്ലബ് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.
എസ്. എസ്. എൽ. സി. പ്ലസ്റ്റു പരീക്ഷകളിലും മറ്റ് വിവിധ മേഖലകളിലും മികച്ച വിജയം നേടിയ 20 ഓളം വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു..
ജില്ലാപഞ്ചായത്ത് അംഗം ബിൻസി ജെയിൻ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി. വി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഭാസ്കരൻ. വാർഡ് മെമ്പർ സുമിത്ര തമ്പാൻ. കെ. കെ. തങ്കച്ചൻ. അഗസ്ത്യൻ മണലേൽ. എന്നിവർ പ്രസംഗിച്ചു.
മധു സൂദനൻ കൊടിയംകുണ്ട് സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു. 20 വർഷത്തെ സൈനികസേവനം പൂർത്തിയാക്കി വിശ്രമജീവിതം നയിക്കുന്ന മാത്യു ഇലഞ്ഞി ക്കുഴിയെ ചടങ്ങിൽ ആദരിച്ചു..
പായസവിതരണവും നടന്നു.. ദേശീയ ഗാനത്തോടെയാണ് പരിപാടികൾ സമാപിച്ചത്...
No comments