Breaking News

ഉദുമ പള്ളം തെക്കേക്കരയില്‍ മയില്‍ ഷോക്കേറ്റ് ചത്തു


ഉദുമ പള്ളം തെക്കേക്കരയില്‍ മയില്‍ ഷോക്കേറ്റ് ചത്തു. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. തെക്കേക്കര പാറപുറത്തിന് സമീപത്തെ ഇലക്ട്രിക് പോസ്സില്‍ നിന്നാണ് ഷോക്കേറ്റത്. സംഭവമറിഞ്ഞ് എത്തിയ യുവധാര ക്ലബ്ബ് പ്രവര്‍ത്തകര്‍ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ചത്തിരുന്നു. പോസ്റ്റില്‍ നിന്ന് തലകുത്തിയാണ് കോണ്‍ക്രീറ്റ് റോഡിലേക്ക് വീണത്. വീഴ്ച്ചയില്‍ കഴുത്ത് ഒടിഞ്ഞു പോയതായി സംശയിക്കുന്നു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും അവരെത്തി മയിലിനെ കൊണ്ടുപോവുകയും ചെയ്തു.




No comments