Breaking News

വെള്ളരിക്കുണ്ട് അട്ടക്കാട് വീട്ടുവളപ്പിൽ പെരുമ്പാമ്പിനെ പിടികൂടി


വെള്ളരിക്കുണ്ട് അട്ടക്കാട് രുഗേഷിന്റെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. വെള്ളരിക്കുണ്ടിനടുത്ത് കൂരാംകുണ്ടിൽ ഇന്നലെയാണ് സംഭവം.

ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സിന്റെ കാസർഗോഡ് കടുമേനി യൂണിറ്റ് ക്യാപ്റ്റൻ സൗരവിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് പാമ്പിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

No comments