Breaking News

ബേളൂർ ആർട്ട് ഫോറത്തിന്റെ ജനറൽ ബോഡി യോഗം സിനിമാ നടൻ പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: ബേളൂർ ആസ്ഥാനമായി രൂപം കൊണ്ട കലാ സാംസ്കരിക സംഘടന ബേളൂർ ആർട്ട് ഫോറത്തിന്റെ ജനറൽ ബോഡി യോഗം ബേളൂർ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ  വച്ച് പ്രശസ്ത സിനിമാ നടൻ പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടി. മനോജ് സ്വാഗതം, സി.ചന്ദ്രൻ അദ്ധ്യക്ഷൻ, എച്ച് നാഗേഷ്, രാജേഷ് സ്കറിയ, രാമചന്ദ്രൻ മാസ്റ്റർ, ടി.കെ നാരായണൻ , രാകേഷ് പള്ളിയത്ത്,ഉണ്ണി വെള്ളമുണ്ട എന്നിവർ ആശംസയും അറിയിച്ചു. ഇ എൻ മോഹനൻ നന്ദി അറിയിച്ചു. പ്രസിഡണ്ടായി - ഇ എൻ മോഹനൻ സെക്രട്ടറി മനോജ് മൂരിക്കട,- ജോ.സെക്രടറി സി. ചന്ദ്രൻ , വൈസ് പ്രസിഡണ്ട് പി ഗോപി കുഞ്ഞികൊച്ചി - ട്രഷറർ - അരവിന്ദൻ കുഞ്ഞികൊച്ചി -എന്നിവരെ തെരഞ്ഞെടുത്തു - വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി രക്ഷാധികാരി കമ്മിറ്റിക്കും രൂപം നല്കി - തുടർന്ന് നാടക കലാകാരൻ മധു ബേഡകം മരണമൊഴി എന്ന ഏക പാത്ര നാടകം അവതരിപ്പിച്ചു.



No comments