Breaking News

​വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക എച്ച്.എസ്.എസിൽ ചിറ്റാരിക്കൽ സബ് ജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി രൂപീകരിച്ചു


​വരക്കാട്: ചിറ്റാരിക്കൽ സബ് ജില്ലാ ശാസ്ത്രോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരണം നടന്നു. 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

​വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ അനു പി.വി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി റെമിമോൾ ജോസഫ് സ്വാഗതം പറഞ്ഞു. ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോയ എം. ജോർജ് ശാസ്ത്രോത്സവത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ഫിനാൻസ് കൺവീനർ ശ്രീ രാജേഷ് എൻ.എസ് ബജറ്റും, ശ്രീമതി ലിനി കെ.വി കരട് രൂപവും അവതരിപ്പിച്ചു.

​ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോസ് ഇ.ടി, ശ്രീ ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ജനാർദ്ദനൻ കെ, ശ്രീ അനിൽകുമാർ, ഹയർ സെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ ഷിനോജ് തോമസ്, പരപ്പ ബി.ആർ.സി ബി.പി.സി ഷൈജു സി, വെസ്റ്റ്‌ എളേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ ചന്ദ്രമ്മ ടീച്ചർ, സ്കൂൾ മാനേജർ വി.കെ രാജൻ നായർ, മുൻ പി.ടി.എ പ്രസിഡന്റ്‌ സി.പി സുരേശൻ, ചിറ്റാരിക്കൽ ASI ശ്രീ.സുധീർ, ശ്രീമതി റീന വി.കെ, പി.ടി ജോസഫ്, ടി.സി രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

​യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനായി  ശ്രീ അലോഷ്യസ് ജോർജ്ജിനെയും, കൺവീനറായി ശ്രീമതി ലിനി കെ.വിയെയും തിരഞ്ഞെടുത്തു. തുടർന്ന് നടന്ന  ചർച്ചയിൽ ജിജോ പി. ജോസഫ്, പ്രമോദ് കുമാർ എം.വി, വിവിധ ക്ലബ്ബുകളുടെ സെക്രട്ടറിമാരായ ഭാഗ്യേഷ് കെ (മാത്‍സ് ക്ലബ്ബ്), ഉണ്ണികൃഷ്ണൻ (സോഷ്യൽ സയൻസ് ക്ലബ്ബ്), ബിനു (സയൻസ് ക്ലബ്ബ്), ഷിജി (പ്രവൃത്തി പരിചയ മേള) എന്നിവരും ഐ.ടി കോർഡിനേറ്റർ അഖിലയും പങ്കെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ പി.കെ നന്ദി പറഞ്ഞു.

No comments