Breaking News

കുമ്പള ബന്തിയോട്ട് യുവ വ്യാപാരിയെ തടഞ്ഞുനിർത്തി അക്രമിച്ച ശേഷം കാർ തട്ടിക്കൊണ്ടു പോയതായി പരാതി


കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തിയോട്ട് യുവ വ്യാപാരിയെ തടഞ്ഞുനിർത്തി അക്രമിച്ച ശേഷം കാർ തട്ടിക്കൊണ്ടു പോയതായി പരാതി. ഐ ഫോണും നഷ്ടപ്പെട്ടു. ബന്തിയോട്ടും ബംഗ്ളൂരുവിലും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന മള്ളങ്കൈയിലെ അലി മുക്താദ് (34) ആണ് അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (തിങ്കൾ) വൈകുന്നേരം അടുക്ക, ഗുർമ പൊതുശ്മശാനത്തിന് സമീപത്താണ് സംഭവം. ബന്തിയോട്ട് നിന്ന് വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു അലി മുക്താദ്. ഗുർമയിൽ എത്തിയപ്പോൾ മൂന്നംഗ സംഘം കാർ തടഞ്ഞ് നിർത്തി അരലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം കൊടുക്കാൻ തയ്യാറായില്ല. ഇതോടെ അലിമുക്താദിനെ കാറിൽ നിന്നു വലിച്ച് പുറത്തിട്ട് മർദ്ദിച്ച ശേഷം അക്രമികൾ കാറും ഐ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് അതുവഴിയെത്തിയ വാഹനയാത്രക്കാരാണ് അലി മുക്താദിനെ ബന്തിയോട്ടെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് മംഗ്ളൂരുവിലേക്ക് മാറ്റുകയായിരുന്നു. 

No comments