Breaking News

കൊല്ലമ്പാറ കീഴ്മാല എ.കെ.ജി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 'ഒരുമയുടെ ഓണം 2026' നാടിൻ്റെ ആഘോഷമായി


കരിന്തളം: കൊല്ലമ്പാറ കീഴ്മാല എ.കെ.ജി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുമയുടെ ഓണം 2026" ഓണാഘോഷം രണ്ട് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ എ.എൽ.പി സ്‌കൂൾ കീഴ്മാലയിൽ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ടി. ശ്യാമള നിർവഹിച്ചു. രാജേഷ് അമ്പലത്തിൽ അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഡോക്ടറേറ്റ് നേടിയവർ ഉൾപ്പെടെ 28 പേരെയാണ് ആദരിച്ചത്.

മൂന്നാം വാർഡ് അംഗം പി. സാവിത്രി ഉപഹാര സമർപ്പണവും സമ്മാനദാനവും നിർവഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി. രതീഷ് സംസാരിച്ചു. സംഘാടകസമിതി കൺവീനർ യു സജിത്ത് സ്വാഗതവും ജോ:കൺവീനർ അശ്വതി രാജേഷ് നന്ദിയും പറഞ്ഞു

No comments