Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട-മുറക്കാട് റോഡിലെ ആമ്പിലേരി പാലം അപകടഭീഷണിയിൽ


കുന്നുംകൈ  : വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട-മുറക്കാട് റോഡിലെ ആമ്പിലേരി പാലം അപകടാവസ്ഥയിൽ. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ പാലത്തിന്റെ കൈവരികളും സുരക്ഷാഭിത്തിയും തകർന്നു. നിരവധി വാഹനങ്ങളും പെരുമ്പട്ട സ്കൂളിലേക്കും മദ്രസയിലേക്കും വിദ്യാർഥികൾ കാൽനടയായി കടന്നുപോകുന്ന മാർഗവുമാണിത്.

1998-99-ൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്താണ് പാലം പണിതത്. അപകടാവസ്ഥയിലായ പാലം കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ സന്ദർശിച്ചു. പാലത്തിലൂടെയുള്ള യാത്ര അപകടകരമായി മാറിയതിനാൽ അടിയന്തരമായും സുരക്ഷാക്രമീകരണങ്ങൾ നടത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments