Breaking News

ചീമേനി ആലപ്പടമ്പ് സ്‌ക്കൂട്ടിയില്‍ കാര്‍ ഇടിച്ച് സൂംബ ഡാന്‍സ് പരിശീലക മരിച്ചു


ചീമേനി:ആലപ്പടമ്പ് കിണറുമുക്കിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചീമേനി ന്യൂട്രീഷൻ ഫുഡ് സ്ഥാപന ഉടമയും സൂംബ ഡാൻസ് പരിശീലകയുമായ പയ്യന്നൂർ മാത്തിൽ കൊടക്കൽ അഞ്ചാം പുരയിൽ ബിജുവിന്റെ ഭാര്യ ടി.വി. ഷീന( 37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10 മണിയോടെയാണ് അപകടം.
ചീമേനിയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഷീന സഞ്ചരിച്ച സ്കൂട്ടിയിൽ പയ്യന്നൂർ ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു .ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. മക്കൾ: ടി.വി. ആർദ്ര, ലക്ഷ്മി. പിതാവ്: എ.വി. രവീന്ദ്രൻ. അമ്മ: ലളിത. സഹോദരങ്ങൾ: വിനീത്, പ്രസൂന,
ദേവാഞ്ജന.

No comments