സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പവര്‍കട്ട് വ്യാപാര മേഖലയില്‍ ഇരുട്ടടിയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത്. നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെ മാറ്റണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നും ഏകോപന സമിതി വ്യക്തമാക്കി. ആധുനിക കാലഘട്ടത്തില്‍ എങ്ങനെ പവര്‍കട്ട് ഉണ്ടാകുന്നു എന്നും രാജു അപ്‌സര ചോദിച്ചു.
'ഇടിത്തീപോലെയാണ് പവര്‍ക്കട്ട് വന്നത്. ഒരു കാരണവുമില്ല. കാരണം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാരിന് പ്രസക്തിയില്ല. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വൈദ്യുതി മന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പക്വതയില്ലാത്തയാള്‍. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന് നിര്‍ദേശം നല്‍കുകയോ വകുപ്പ് അദ്ദേഹത്തില്‍ നിന്നും എടുത്ത് മാറ്റുകയോ ചെയ്യണം', രാജു അപ്‌സര പറഞ്ഞു.

No comments