ജനാധിപത്യ ദിനം: ബളാൽ ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ
പഞ്ചായത്ത് പ്രസിഡന്റ് ലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഭരണസംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക വികസനത്തിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രസിഡന്റും ജനപ്രതിനിധികളും വിദ്യാർത്ഥികളോട് വിശദീകരിച്ചു. തുടർന്ന് നടന്ന മുഖാമുഖത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും മറുപടി നൽകി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോകുൽ രാജ്, സീനിയർ സൂപ്രണ്ട് വിനോദ് എന്നിവർ ഭരണ നിർവ്വഹണ പ്രക്രിയകളെയും ജനക്ഷേമ പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ Rev Fr Dr സന്തോഷ് കെ പീറ്റർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജൈജു, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ജോമൽ ജോയ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
No comments