ബിരിക്കുളം ചേമ്പേന ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോൽസവം 2027 ഏപ്രിൽ 3, 4 തീയ്യതികളിൽ നടക്കും ആഘോഷക്കമ്മിറ്റി ഓഫിസ് ഉത്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു
ബിരിക്കുളം : ചേമ്പേന ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോൽസവം 2027 ഏപ്രിൽ 3, 4 തീയ്യതികളിൽ നടക്കും. ഒറ്റകോല മഹോൽസവത്തിൻ്റെ ഫണ്ട് ശേഖരണ ഉൽഘാടനവും ആഘോഷകമിറ്റി ഓഫിസ് ഉൽഘാടനവും നടത്തി. ആഘോഷകമിറ്റി ചെയർമാൻ വി ശംഭു ആദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു. ആദ്യ ഫണ്ട് മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം മുക്യകർമി സതീശൻ പലേരി നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം മുഖ്യാതിഥിയായി . പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ബിന്ദു സമ്മാന കൂപ്പൺ വിതരണ ഉൽഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സന്ദേശമുണർത്തി ജില്ലാ ഫോറസ്‌റ്റ് ഓഫീസർ എം.രാജീവൻ വൃക്ഷ തൈകൾ വിതരണം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ.പി സജിത്ത് കുമാർ വൃഷതൈ ഏറ്റുവാങ്ങി. മടികൈ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭന ഏച്ചികാനം, മുൻ മെമ്പർ സി.വി ബാലകൃഷ്ണൻ, കെ. ചന്ദ്രൻ മാഷ് , സി.വി. ഭാവൻ, കെ ഗംങ്ങാധരൻ, വി വിനോദ്‌കുമാർ,എം രാഘവൻ, എം രാജു, രാഗേഷ് ചിങ്കം, സതീശൻ പലേരി, മധുസൂധനൻ പി.വി, എ ചന്തു. ചന്ദ്രൻ പി.വി, രമേശൻ പി.എം. കുഞ്ഞി മാണി എം എന്നിവർ സംസാരിച്ചു. കെ രാഘവൻ ചടങ്ങിന് നന്ദി രേഖപെടുത്തി. ചടങ്ങിനെത്തിയ എല്ലാവർക്കും അന്നദാനവും വൃക്ഷ തൈകളും നൽകി.
No comments