കെ.എസ്.ഇ.ബിയുടെ നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കേബിളുകൾ മോഷ്ടിച്ച അന്തർസംസ്ഥാന മോഷ്ടാക്കളെ ബദിയടുക്ക പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി
പെർള അഡുക്കയിൽ താമസിക്കുന്ന മംഗളൂരു മഞ്ചനാടി അസിജോലി സ്വദേശി
നൗഷാദ് (34), പഞ്ചിക്കൽ, ബംബ്രാണയിലെ ഇ മുഹമ്മദ് (42) ബണ്ട്വാൾ പുദു, പറങ്കിപ്പേട്ട സങ്കീർമുള്ളി ഹൗസിലെ മുഹമ്മദ് ഷാഹിദ് (29) ബൈത്തുൽ പടവ്, പച്ചിനടുക്ക, കല്ലിഗെ നവീൻ (48) എന്നിവരെയാണ് കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23 വൈകുന്നേരം 5 മണിക്കും 24 രാവിലെ 9.30 നും ഇടയിലാണ് ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകൾ കെ.എൽ 14 എ.ഇ 9095 എന്ന വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചു കടത്തിയത്. കെ.എസ്.ഇ.ബിയുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവസ്ഥലത്തെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം വാടകയ്ക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും, മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗലാപുരത്തെ പടീൽ, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നായി അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വെളിവായിട്ടുണ്ട്.അന്തർസംസ്ഥാന മോഷണസംഘത്തിലെ മറ്റുള്ളവരിലേക്കും ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നു.
ജില്ലാ പോലീസ് മേധാവി പി നിതിൻ രാജിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി ഐക്ക് പുറമേ സബ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, വിനോദ് കുമാർഎ എസ് ഐ മാരായ സിനീഷ് സിറിയക്, ശശി പ്രസാദ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്
സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, ഷിബിൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു
No comments