Breaking News

കെ.ഭാസ്ക്കരനെ അനുസ്മരിച്ചു... സിപിഐ (എം) നേതാവ് മയ്യങ്ങാനത്തെ കെ.ഭാസ്ക്കരൻ അനുസ്മരണ സമ്മേളനം ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽ ഘാടനം ചെയ്തു


ബിരിക്കുളം : സി പി ഐ (എം) ബിരിക്കുളം ലോക്കൽ സെക്രട്ടറിയും കർഷക സംഘം വില്ലേജ് പ്രസിഡണ്ടും എഫ് സ്ടി ഒ നേതാവുമായിരുന്ന മയ്യങ്ങാനത്തെ കെ. ഭാസ്ക്കരന്റെ നാലാം ചരമവാർഷികം സി പി ഐ (എം) ബിരിക്കുളം ലോക്കൽക്കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യങ്ങാനത്ത് നടന്നു. അനുസ്മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു.ഏരിയാക്കമ്മറ്റിയംഗം കെ. ലക്ഷ്മണൻ പതാകയുയർത്തി. ലോക്കൽ സെക്രട്ടറി വി.കെ.നാരായണൻ അധ്യക്ഷനായി. പാറക്കോൽ രാജൻ ,കെ. ലക്ഷ്മണൻ, കയനി മോഹനൻ , എം. ലക്ഷ്മി , ഏ ആർ രാജു, എം.രാജൻ , വി മോഹനൻ , ടി.എ. രവീന്ദ്രൻ ,വി.രാജേഷ് , ടി. അനീഷ് എന്നിവർ സംസാരിച്ചു പി.കെ.രമേശൻ സ്വാഗതം പറഞ്ഞു.

No comments