Breaking News

നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി വൈകുന്നേരം 5 മണിവരെ ഒ.പി


നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നുമുതൽ വൈകുന്നേരം 5 മണിവരെ ഒ.പി. സൗകര്യം ലഭ്യമാകും.

നിലവിലെ മെഡിക്കൽ ഓഫീസർ സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പകരം മെഡിക്കൽ ഓഫീസറെ നിയമിച്ചിട്ടില്ല. ഇതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് ഡി.എം.ഒ. മുഖേന രണ്ടാഴ്ച മുമ്പ് രണ്ട് താൽക്കാലിക ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു.

താൽക്കാലിക ഡോക്ടർമാരുടെ സേവനം തുടരുന്ന കാലയളവിൽ പഞ്ചായത്ത് നിയമിച്ച ഡോക്ടറുടെ സേവനം കൂടി പ്രയോജനപ്പെടുത്തി സായാഹ്ന ഒ.പി. നടത്തുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്രയും വേഗം സ്ഥിരമായി മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യം അധികൃതരോട് ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും.

No comments