കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന പദ്ധതികള് വിലയിരുത്തി
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളുടെ നിര്വ്വഹണം വേഗത്തിലാക്കുന്നതിനായി കളക്ടറേറ്റ് വീഡിയോ കോണ്ഫറന്സ് ഹാളില് അവലോകന യോഗം ചേര്ന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി സുഗമമാക്കുന്നതിനാണ് മണ്ഡലത്തിലെ സാംസ്ക്കാരിക, ടൂറിസം പദ്ധതികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്ത്തതെന്നും മുഴുവന് നിര്വ്വഹണ ഉദ്യോഗസ്ഥരും കൃത്യമായി പ്രവര്ത്തിച്ച് പദ്ധതികള് സമയ ബന്ധിതമായി പൂര്ത്തിയാക്കണമെന്നും അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില് എം.എല്.എ പറഞ്ഞു. അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എയുടെ നിര്ദ്ദേശപ്രകാരം ചേര്ന്ന യോഗത്തില് ജില്ലാകളക്ടര് അര്ജുന് പാണ്ഡ്യന് അധ്യക്ഷത വഹിച്ചു.
No comments