കാഞ്ഞങ്ങാട് പട്ടാപകൽ ഹെൽമെറ്റ് മോഷണം
കാഞ്ഞങ്ങാട് : നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ നിന്നും ഹെൽമെറ്റ് മോഷ്ടിച്ച് കടന്നു കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് കാഞ്ഞങ്ങാട് കോവ്വൽപ്പള്ളി ലേറ്റസ്റ്റ് പത്രം ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ നിന്നും വിലപിടിപ്പുള്ള റോയൽ എൻഫീൽഡ് കമ്പനിയുടെ ഹെൽമെറ്റ് മോഷ്ടിച്ചു കൊണ്ടുപോയത്
മുണ്ടുടുത്ത് ഹെൽമെറ്റ് ധരിച്ചെത്തിയ മധ്യവയസ്കൻ എന്ന് തോന്നിപ്പിക്കുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നാൽ മോഷ്ടാവ് ബൈക്കിൽ വന്നു നിന്നശേഷം ഇറങ്ങിവന്ന് ഹെൽമെറ്റ് മോഷ്ടിച്ച് കടന്നുകളയുന്ന ദൃശ്യം ലേറ്റസ്റ്റ് ഓഫീസിൽ സ്ഥാപിച്ച സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരപരിസരത്ത് ഹെൽമെറ്റ് മോഷണം പതിവായിട്ടുണ്ട് മോഷ്ടാവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉടമ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
No comments