Breaking News

സി പി ഐ കുറ്റിക്കോൽ ലോക്കൽ കമ്മിറ്റി അംഗം ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ


കാസർകോട് : സി പി ഐ കുറ്റിക്കോൽ ലോക്കൽ കമ്മറ്റി അംഗം ഞെരു, ചെറിയകയയിലെ അശോക (49)നെ ഹോട്ടലിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ ആൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഉടൻ താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വർഷങ്ങളായി കുറ്റിക്കോലിലെ പുറമ്പോക്ക് ഭൂമിയിൽ ചെറിയ രീതിയിൽ കഞ്ഞിക്കട നടത്തി വരികയായിരുന്നു അശോകൻ. പതിവ് പോലെ ഇന്ന് (തിങ്കൾ) രാവിലെ വീട്ടിൽ നിന്നു കടയിലേയ്ക്ക് പോയതായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.

നാടക നടനും കലാ-സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവവുമായിരുന്ന അശോകന്റെ ആകസ്മിക വിടവാങ്ങൽ നാടിനെ കണ്ണീരിലാഴ്ത്തി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മാതാവ്: നാരായണി. ഭാര്യ: സജിത (പിഗ്മി കലക്ഷൻ ഏജന്റ്).മക്കൾ: ഉത്തര (വിദ്യാർത്ഥിനി കുറ്റിക്കോൽ ഗവ. ഹൈസ്കൂൾ), അക്ഷര( എ യു പി സ്കൂൾ കുറ്റിക്കോൽ). സഹോദരങ്ങൾ: എ ടി വിജയൻ, രമണി, ബേബി.

No comments