Breaking News

ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്കിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു


ബിരിക്കുളം: ബിരിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ബിരിക്കുളത്ത് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ അധ്യക്ഷത വഹിച്ചു 

സഹകരണ സെമിനാറുകൾ, ആദ്യകാല മെമ്പർമാരെ ആദരിക്കൽ, കുടുംബശ്രീ സംഗമം, വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ  നവീകരിച്ച ബിൽഡിംഗ്‌ ഉദ്ഘാടനം, വിവിധ കലാ കായിക മത്സരങ്ങൾ ഘോഷയാത്ര, അംഗത്വ ക്യാമ്പയിൻ, നിഷേപ സമാഹരണം, തീവ്ര കുടിശിഖ നിവാരണപദ്ധതികൾ, യുവജന സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു 

ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷൻ പറക്കോൽ രാജൻ , എപി സജിത്കുമാർ , മുഹമ്മദ്‌ കെ നൗഷാദ്,ടി എൻ ബാബു, ശൈലജ കൃഷ്ണൻ, പി വി ചന്ദ്രൻ, വി ബാലകൃഷ്ണൻ, സി എച്ഛ് അബ്‌ദുൾ നാസർ, വി കെ നാരായണൻ, ബാലഗോപാലൻ കാളിയാനം,, ഭാസ്കരൻ അടിയോടി, എ ആർ രാജു, വി രാജേഷ്, സി നപീൻ  എന്നിവർ സംസാരിച്ചു ബാങ്ക് പ്രസിഡന്റ്‌ പി എൻ രാജ്‌മോഹൻ  സ്വാഗതവും  ബാങ്ക് സെക്രട്ടറി എ ബിന്ദു നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

ചെയർമാൻ എം രാജൻ ,

വർക്കിംഗ്‌ ചെയർമാൻ പി എൻ രാജ്‌മോഹൻ ,

കൺവീനർ എ ബിന്ദു.

No comments