Breaking News

വരഞ്ഞൂർ പാലവും, മേലാഞ്ചേരി വരഞ്ഞൂർ റോഡും വീതി കൂട്ടി മെക്കാഡം ചെയ്യണം: വരഞ്ഞൂർ പൊതുശ്മശാന ജനറൽ ബോഡി യോഗം


ബിരിക്കുളം : വരഞ്ഞൂർ കേന്ദ്രീകരിച്ച് സമീപത്തെ 180 ഓളം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന പൊതുശ്മശാന കമ്മിറ്റിയുടെ ജനറൽബോഡിയോഗം വരഞ്ഞൂർ സൗഹൃദ പുരുഷ സ്വയം സഹായ സംഘംഓഫീസിൽ ചേർന്നു.മേലാഞ്ചരിയിൽ നിർമ്മിച്ച പൊതുശ്മശാനത്തിലേക്ക് എത്രയും പെട്ടെന്ന് വെള്ളവും വെളിച്ചവും എത്തിച്ച് ശവസംസ്കാരം രാത്രിയും നടത്തുന്നതിനു വേണ്ടെന്നസജ്ജീകരണം ഉണ്ടാക്കുവാൻ ജനറൽബോഡിയോഗത്തിൽ സജീവ ചർച്ചയുണ്ടായ് .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് പഞ്ചായത്തിൻ്റെസഹായത്തോടെ പൊതു ശ്മശാനംനവീകരിച്ച്കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.പൊതുശ്മശാന കമ്മിറ്റി പ്രസിഡണ്ട് പി പത്മനാഭൻ പായടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പൊതുശ്മശാന കമ്മിറ്റിയുടെ രക്ഷാധികാരി ഈ തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു.പൊതുശ്മശാന കമ്മിറ്റി സെക്രട്ടറി ബാലഗോപാലൻ പി കാളിയാനം സ്വാഗതം ആശംസിച്ചു.രക്ഷാധികാരികളായ പി കരുണാകരൻ സി കെ ബാലചന്ദ്രൻ കമ്മിറ്റി അംഗങ്ങളായ വി ദിനേശൻ , ഇ പ്രസീധരൻ,വി കെ കുഞ്ഞികൃഷ്ണൻ,പി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.വരഞ്ഞൂർ കാളിയാനം റോഡിലെവരഞ്ഞൂറിലെ നിലവിലെ ബ്രിഡ്ജ് പൊളിച്ചുമാറ്റി ഉയരത്തിൽ വീതി കൂട്ടി പുതിയ പാലം നിർമ്മിക്കണമെന്നും, മേലാഞ്ചേരിയിലേക്ക് റോഡ് വീതി കൂട്ടി മെക്കാഡും ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നിലവിലെ വരഞ്ഞൂർ ബ്രിഡ്ജ് വീതി കുറവായതുകൊണ്ട് വലിയ വാഹനങ്ങൾ പോകാൻ വളരെ പ്രയാസപ്പെടുന്നു.ഈ ബ്രിഡ്ജിന്റെ കാലാവധി തീർന്നതിനാൽ പുതിയ പാലം നിർമ്മിക്കാൻ സാങ്കേതിക തടസ്സങ്ങൾ നിലവിലില്ല ആയതുകൊണ്ട് വരഞ്ഞൂർ കാളിയാനം ചെന്നക്കോട് കരിയാംകുടൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര ക്ലേശങ്ങൾക്ക് പരിഹാരം കാണാൻ ഈ പാലത്തിൻറെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുശ്മശാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായ് പി പത്മനാഭൻപായടി പ്രസിഡണ്ടായും, പി ബാലഗോപാലൻകാളിയാനം സെക്രട്ടറിയായും, പി രാമചന്ദ്രൻ വൈസ് പ്രസിഡണ്ടായും വി കെ കുഞ്ഞികൃഷ്ണൻ ജേ: സെക്രട്ടറിയായും, വി ദിനേശൻ ട്രഷററായും 16 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തു.

No comments