Breaking News

വെസ്റ്റ് എളേരി പെരളം- കായക്കുന്ന് റോഡിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു മാലിന്യം തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്


ഭീമനടി : വെസ്റ്റ് എളേരി–ഈസ്റ്റ് എളേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പെരളം കായക്കുന്ന് റോഡിൽ തള്ളിയ മാലിന്യങ്ങൾ ഹരിതകർമ്മസേനാംഗങ്ങൾ നീക്കം ചെയ്തു. പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് റോഡരികിൽ തള്ളിയിരുന്നത്.

മാലിന്യം ഭക്ഷിക്കാനായി തെരുവുനായ്ക്കൾ, പന്നികൾ, കുറുക്കൻ തുടങ്ങിയവ റോഡിലെത്തുന്നത് വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു, മെമ്പർ ഷിൻസ്, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി മാലിന്യങ്ങൾ നീക്കം ചെയ്തു. പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

No comments