Breaking News

കര്‍ണാടക ആര്‍ടിസി ബസില്‍ പരിശോധന, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എയും ലഹരി ഗുളികയും; കാസർഗോഡ് സ്വദേശിയായ യുവാവിനെ പിടികൂടി


ബത്തേരി: എം.ഡി.എം.എയും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളില്‍പ്പെട്ട യുവാവിനെ പിടികൂടി. കാസര്‍ഗോഡ് പെരിയടുക്ക അന്‍സാര്‍ മന്‍സില്‍ പി.എ അന്‍സാര്‍ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ കര്‍ണാടക ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിയിലായത്. പരിശോധനക്കിടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 14.91 ഗ്രാം എം.ഡി.എം.എ യും, ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യും കണ്ടെടുത്തുകയായിരുന്നു. അന്‍സാറിന്റെ പേരില്‍ കാസര്‍ഗോഡ് ജില്ലയില്‍ ലഹരിക്കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ പത്ത് കസുകളുണ്ട്. ഇന്‍സ്പെക്ടര്‍ എസ്. എച്ച്. ഒ കെ എസ് അജേഷിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍, ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞിരാമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, ദീപേഷ് രാജന്‍, സുരേഷ് കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ; നിരവധി കേസുകളില്‍പ്പെട്ട യുവാവിനെ ബസില്‍ നിന്ന് പിടികൂടി.


No comments