ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫിസ് തുറക്കണമെന്ന് ആവശ്യം
കാസര്‍കോട് ജില്ലാ തലത്തില്‍ മന്ത്രിയുടെ ക്യാംപ് ഓഫിസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ജനങ്ങള്‍ക്ക് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം.ഷാജിയുടെ ഓഫിസുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സ്ഥിരസംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. പരാതികള്‍, അപേക്ഷകള്‍, വികസന ആവശ്യങ്ങള്‍ എന്നിവ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഇതു സഹായകമാകും. സെക്രട്ടേറിയറ്റിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരന്തര യാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക് സമയവും സാമ്പത്തികച്ചെലവും ലാഭിക്കാം. ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സൗകര്യമൊരുങ്ങും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ മികച്ച ഏകോപനം സാധ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും എത്തിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
No comments