Breaking News

215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി;  കോടോം കോട്ടക്കുന്ന് സ്വദേശിക്കെതിരെ കേസ്


ഒടയംചാൽ : കോടോം പഞ്ചായത്തിലെ കോട്ടക്കുന്നിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ സൂക്ഷിച്ച 215 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ എം ബിജു(40)വിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സികെവി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് വാഷ് പിടികൂടിയത്. വാറ്റാൻ ഉപയോഗിച്ച സാധനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുന്ന സമയം പ്രതി ഉണ്ടായിരുന്നില്ല. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർനടപടികൾക്കായി ഹോസ്ദുർഗ് എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ കെവി രഞ്ജിത്ത്, ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എംവി സുധീന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി ശാലിനി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ അനീഷ്, എവി പ്രശാന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡവർ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

No comments