പാണത്തൂർ : പാണത്തൂർ പരിയാരത്തുനിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പരിയാരം തങ്കച്ചന്റെ പറമ്പിൽ നിന്ന് ഇന്നലെ രാവിലെ 8.30 മണിയോടുകൂടിയാണ് സ്നേക്ക് റെസ്ക്യൂവർ റെജിമോൻ്റെ നേതൃത്വത്തിൻ രാജവെമ്പാലയെ പിടികൂടിയത്. പരിയാരത്തെ മോഹനനാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് ബിബിൻ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിമൽരാജ് ഡി, രാജേഷ്, വിനീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പാണത്തൂർ പരിയാരത്തു നിന്ന് സ്നേക്ക് റെസ്ക്യൂവർ റെജിമോൻ്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി
Reviewed by News Room
on
9:10 PM
Rating: 5
No comments