Breaking News

റാണിപുരം ട്രെക്കിംഗ് ക്യാമ്പ് ഒക്ടോബർ 1, 2 തീയതികളിൽ; മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും..


പനത്തടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'റാണിപുരം ട്രെക്കിംഗ് ക്യാമ്പ്' 2026 ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഒക്ടോബർ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ & പുരാവസ്തു വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർവഹിക്കും.

ചടങ്ങിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരിക്കും. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻ വി. വി. രമേശൻ, കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ, കാസർഗോഡ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിജേഷ് കുമാർ, കാസർഗോഡ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സ്നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ജി. ആർ. രതീഷ്, കാസർഗോഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി. സി. ഷിലാസ് എന്നിവർ ആശംസകൾ അർപ്പിക്കും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി. പ്രണിത നന്ദിയും പറയും.

No comments