ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ,ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി ബോർഡ് മെമ്പർ , കേരഫെഡ് ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ച് കണ്ണൂർ ,കാസർകോട് ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപടുത്തുയർത്തിയ മാർഗദർശിയായ നേതാവ് യശ:ശരീരനായ മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ആചാരിച്ചു.
മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ലത , എൻ ഡി വിൻസെന്റ് , ഷോബി ജോസഫ് , ബാബു കോഹിനൂർ,വി മാധവൻ നായർ , സാജൻ ജോസഫ് , ബിനു കുഴിപ്പള്ളി ,ടി മനോഹരൻ മാസ്റ്റർ , ഷാജി മാണിശേരി തുടങ്ങിയവർ പ്രസംഗിച്ചു.
No comments