വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിൽ ഇന്റർ സ്കൂൾ സ്പെൽ ബീ മത്സരം രാജപുരം ടാഗോർ പബ്ലിക് സ്കൂളിലെ ജൊവാന സജി ഒന്നാം സ്ഥാനവും, വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നിഹാര പി. മധുകുമാർ രണ്ടാം സ്ഥാനവും നേടി
മാലോം : വള്ളിക്കടവ് സെൻറ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇൻ്റർ സ്കൂൾ സ്പെൽ ബീ മത്സരം സംഘടിപ്പിച്ചു.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് പി ജി വിഭാഗവുമായി സഹകരിച്ച് നടത്തിയ മത്സരത്തിൽ കാസർഗോഡ് ജില്ലയിലെ മലയോരമേഖലയിലെ വിവിധ സ്കൂളുകൾ പങ്കെടുത്തു.
വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും വാക്കുകളുടെ ശരിയായ അക്ഷരവിന്യാസവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മത്സരമാണ് Spell Bee. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിവിധ ഇംഗ്ലീഷ് വാക്കുകൾ നൽകുകയും അവയുടെ അക്ഷരങ്ങൾ ശരിയായ ക്രമത്തിൽ പറയുകയോ എഴുതുകയോ ചെയ്യുന്നതാണ് പ്രധാനമായും. വിദ്യാർത്ഥികളുടെ പദസമ്പത്ത്, ഉച്ചാരണം, ഓർമ്മശക്തി, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനും Spell Bee മത്സരം സഹായിക്കുന്നു.
മാലോം സെൻറ് ബെനഡിക്ട് ആശ്രമം റെക്ടർ റവറൻ്റ് ഫാ .ഡൊമിനിക്ക് ഓണശ്ശേരിയിൽ ഒ എസ് ഡി പരിപാടി ഉദ്ഘാടനം ചെയ്തു. രാജപുരം ടാഗോർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബിനു അധ്യക്ഷതവഹിച്ചു. സെൻ്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റ്റീന എസ് എ ബി എസ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ സി. സെലിൻ എസ് എ ബി എസ് , ഡോൺ ബോസ്കോ കോളേജ് പിജി ഡിപ്പാർട്ട്മെൻറ് മേധാവി ശ്രീമതി ദീപ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജപുരം ടാഗോർ പബ്ലിക് സ്കൂളിലെ ജൊവാന സജി ഒന്നാം സ്ഥാനവും വള്ളിക്കടവ് സെൻ്റ്സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നിഹാര പി മധുകുമാർ രണ്ടാം സ്ഥാനവും രാജപുരം ടാഗോർ സ്കൂളിലെ ഹർഷോം വർമ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപൽ സി.റ്റീന SABS വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി.
ഡോൺ ബോസ്കോ കോളേജ് പിജി ഡിപ്പാർട്ട്മെൻറ് മേധാവി ദീപ മത്സരം നിയന്ത്രിച്ചു.
No comments